സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി

AUGUST 3, 2024, 7:28 PM

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. 

ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെണ്. ഇങ്ങനെയെങ്കിൽ മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സൈന്യത്തില്‍ നിന്നും വിരമിച്ച ആര്‍ എ അരുണ്‍ എന്നയാളാണ് പരാതി നല്‍കിയത്.

മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്.

vachakam
vachakam
vachakam

ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം നടത്തി മേജര്‍ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുണ്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam