സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയാനാകില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്നും കോടതി മൻസൂറിനോട് ചോദിച്ചു. സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. തൃഷ അടക്കം ഉള്ള താരങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.
നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായ ഘട്ടത്തിലാണ് മൻസൂർ അലി ഖാന്‍ ഇത്തരമൊരു മാനനഷ്ട കേസ് നല്‍കിയത്. അപകീര്‍ത്തിപരമായ പ്രസ്താവനയിലൂടെ തനിക്കാണ് നഷ്ടം സംഭവിച്ചതെന്ന് കാട്ടി നടന്‍ കോടതിയെ സമീപിക്കുക ആയിരുന്നു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനും യഥാര്‍ത്ഥത്തില്‍ മൻസൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്