'ശക്തിമാൻ ഈസ് സ്റ്റിൽ ഓൺ';  'ശക്തിമാൻ' താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച്‌ സോണി പിക്ചേഴ്സിന്റെ ജനറല്‍ മാനേജർ 

JANUARY 16, 2024, 6:19 PM

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ബേസില്‍ ജോസഫ് ബോളിവുഡില്‍ ഒരുക്കുന്ന ചിത്രമാണ് ശക്തിമാൻ. ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടി ആണ് ഇത്. എന്നാൽ 'ശക്തിമാൻ' താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന വാര്‍ത്തിയില്‍ പ്രതികരിച്ച്‌ സോണി പിക്ചേഴ്സിന്റെ ജനറല്‍ മാനേജറും ഹെഡുമായ ലാഡ സിങ് രംഗത്ത് എത്തിയിരിക്കുകയാണ്.

ശക്തിമാൻ പ്രോജക്‌ട് ഓണ്‍ ആണെന്നും പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ആണ് ലാഡ സിങ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. വ്യാജ വാര്‍ത്തയുടെ സ്ക്രീൻഷോട്ടും ലാഡ സിങ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കഥ രണ്‍വീര്‍ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ നഷ്ടമാകുമെന്നും സോണി പിക്‌ചേഴ്‌സ് വിലയിരുത്തിയെന്നായിരുന്നു വ്യാജ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര 'ശക്തിമാന്റെ' ചലച്ചിത്രരൂപമാണ് രണ്‍വീറിനെ നായനാക്കി ബേസിൽ ഒരുക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam