കെപിഎസി ലളിതയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. പണ്ട് ഷൂട്ടിംഗ് സെറ്റുകളിൽ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ആയി പ്രവർത്തിച്ചിരുന്ന ആളായിരുന്നു കെപിഎസി ലളിതയെന്ന് ലാൽ ജോസ് പറയുന്നു.
സെറ്റുകളില്‍ അമ്മയുടെയോ മൂത്ത ചേച്ചിയുടെയോ സ്ഥാനമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നതെന്നും എല്ലാവരുടെയും കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നെന്നും ലാല്‍ ജോസ് ഓര്‍ത്തെടുത്തു.
സെറ്റില്‍ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ ഉണ്ടായാല്‍ അന്ന് ഡബ്ല്യു.സി.സി ഒന്നുമില്ലല്ലോ, ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യു.സി.സി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
അതോടൊപ്പം കെപിഎസി ലളിതയ്‌ക്കൊപ്പം സിനിമകള്‍ ചെയ്യാനായതിനെ കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. സംവിധായകനും ജീവിതപങ്കാളിയുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാന്‍ വരണമെന്ന് നടി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും ലാല്‍ ജോസ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം നടിയെ കുറിച്ച് സംസാരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്