ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രക്ക് നേരെ ആൾകൂട്ട ആക്രമണം.ഞായറാഴ്‌ച അമ്മക്കൊപ്പം ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു സംഭവം. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബംഗളൂരുവിൽ വെച്ച് 20 അംഗ സംഘം തന്നെ ആക്രമിച്ചുവെന്നും ആക്രമണത്തിൽ മൂക്ക് തകർന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാൾ ഞങ്ങളെ പിന്തുടരുകയും കാറിലിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാൻ ആയാളോട് ചോദിച്ചു. ദേഷ്യപ്പെട്ട് തിരിച്ച് പോയ അയാൾ കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉൾപ്പടെ 20 പേരടങ്ങുന്ന സംഘവുമായി എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവർ തകർത്തു. കാറിനെ വീണ്ടും കേടുപാട് വരുത്തി. പൊലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നൽകിയത്', ചേതൻ ചന്ദ്ര പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്റ്റാർ സുവർണ ടീവിയിൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന 'സത്യം ശിവം സുന്ദരം' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് ചേതൻ.
ENGLISH SUMMARY: Kannada Actor attacked
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്