'കങ്കുവ' ചിത്രം താൻ ആയിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നതെന്ന് നടൻ ബാല. നടൻ ബാലയുടെ സഹോദരൻ ശിവയാണ് ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്തിരുന്നത്.
തന്റെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് താൻ ആ സിനിമ ചെയ്യാതെ ഇരുന്നതെന്നും താരം പറഞ്ഞു. സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പതിനഞ്ച് മിനുറ്റ് തനിക്കിഷ്ടമായില്ലെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് രോമാഞ്ചം ഉണ്ടായെന്നുമാണ് ബാല പറയുന്നത്. കങ്കുവ ചെയ്യാന്‍ ജ്ഞാനവേല്‍ സാര്‍ ആദ്യം തനിക്കാണ് അഡ്വാന്‍സ് തന്നതെന്നാണ് ബാലയുടെ തുറന്നു പറച്ചില്‍.
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചേട്ടന്‍ കങ്കുവ ചെയ്യട്ടെ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബാല പറയുന്നത്. 25 പെണ്ണുങ്ങള്‍ അറ്റാക്ക് ചെയ്യുന്ന സീനില്‍ സൂര്യ പറയുന്ന ഡയലോഗൊക്കെ ഇഷ്ടപ്പെട്ടു.
ആ കാലഘട്ടത്തില്‍ ആണും പെണ്ണും ചേര്‍ന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലൈമാക്‌സില്‍ കാര്‍ത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ്. ബോബി ഡിയോളും നന്നായിട്ടുണ്ട്.-ബാല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്