കമല്‍ ഹാസന്‍ നായകനാകുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. 28 വര്‍ഷത്തിന് ശേഷമാണ് ശങ്കറും കമല്‍ ഹാസനും ഒന്നിക്കുന്നത്. ഇന്ത്യന്‍ 2വിലെ കഥാപാത്രത്തിനായി കമല്‍ ഹാസന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനാവുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ശങ്കര്‍.
പ്രോസ്‌തെറ്റിക് മേക്കപ്പ് ആണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ 40 ദിവസം ഇതേ രൂപത്തിലായിരുന്നു കമലിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ സേനാപതി എന്ന കഥാപാത്രമായി 70 ദിവസത്തിലധികം കമല്‍ ഹാസന് ഷൂട്ടിങ് ഉണ്ടായിരുന്നുവെന്ന് ശങ്കര്‍ പറയുന്നു.
90 വയസുള്ള സേനാപതിയുടെ രൂപത്തിലേക്ക് കമല്‍ ഹാസനെ മാറ്റിയെടുക്കാന്‍ ദിവസവും മൂന്ന് മണിക്കൂര്‍ നീളുന്ന മേക്കപ്പ് ആവശ്യമായിരുന്നു. മേക്കപ്പ് ചെയ്തു കഴിഞ്ഞാല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ കമല്‍ കഴിച്ചിരുന്നുള്ളൂ. മറ്റെന്ത് കഴിച്ചാലും അത് മേക്കപ്പിനെ ബാധിച്ചാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയമെന്ന് ശങ്കര്‍ പറയുന്നു.
ഷൂട്ട് കഴിഞ്ഞ് രണ്ടുമണിക്കൂര്‍ സമയമെടുത്താണ് മേക്കപ്പ് അഴിച്ചിരുന്നത്. എല്ലാ ദിവസവും സെറ്റില്‍ ആദ്യം എത്തുകയും മറ്റുള്ളവര്‍ക്ക് മുമ്ബേ മേക്കപ്പ് ചെയ്ത് തയ്യാറായിരിക്കുകയും ചെയ്തിരുന്നത് കമല്‍ ഹാസനായിരുന്നുവെന്നും ശങ്കര്‍ പറഞ്ഞു.
28 വർഷം മുമ്പ് കമലിൻ്റെ ഇന്ത്യന്‍ താത്ത'യായുള്ള കമലിന്റെ രൂപം ആദ്യമായി കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ശങ്കർ ഓർമ്മിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം കമൽഹാസനെ ആ രൂപത്തിൽ വീണ്ടും കാണുന്നത് വലിയൊരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കഥാപാത്രത്തോടും സിനിമയോടും ഉള്ള കമൽഹാസൻ്റെ അർപ്പണബോധത്തെ ആർക്കും മറികടക്കാനാവില്ലെന്നും ശങ്കർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്