പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിൽ അടുത്ത 1000 കോടി ചിത്രമായിരിക്കും കൽക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് പ്രഭാസ് നായകനായ ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്.
രാജ്യമൊട്ടാകെ ആരാധകരുള്ള പ്രഭാസിന് ബാഹുബലിക്ക് ശേഷം വീണ്ടും വൻ സ്വീകാര്യത ലഭിക്കുന്നുവെന്നത് ചിത്രത്തിന്റെ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് കൽക്കി 2898 എഡി. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കൽക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൽക്കിയിൽ മലയാളത്തിൽ നിന്ന് സുപ്രധാന വേഷത്തിൽ അന്ന ബെന്നും ഉണ്ടായിരുന്നു.
സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. കൽക്കി പോലൊരു ചിത്രത്തിൽ അതിശക്തയായ കയ്ര എന്ന പോരാളിയുടെ വേഷത്തിലാണ് അന്ന എത്തിയത്.
"ആദ്യമായിട്ടാണ് ഫൈറ്റ് ചെയ്യുന്നതെന്നും. സത്യത്തിൽ ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നുമാണ് അന്ന പറയുന്നത്. ഒന്നാമത് നമ്മൾ ശരിക്കും ഇടിക്കുന്നതല്ല. അപ്പോൾ ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം. നിക്ക് പവലായിരുന്നു സിനിമയിലെ സ്റ്റണ്ട് ഡയറക്ടർ. അതിനാൽ അവർ വളരെ കൃത്യമായി എങ്ങനെ വേദനിപ്പിക്കാതെ ഇടിക്കാം എന്നൊക്കെ പഠിപ്പിച്ചു. "
"സാധാരണയായി ചെയ്യുന്നതല്ലാതെ, ആക്ഷനൊക്കെയുള്ള ഒരു കഥപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് എനിക്ക് കൽക്കിയിലൂടെ സാധിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. ചില കഥാപാത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ വർക്കാകും, ചിലത് വർക്കാകില്ല. അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. പ്രേക്ഷകരുടെ കയ്യിലാണ് ഇരിക്കുന്നത്. അത് വർക്കായില്ലെങ്കിൽ അംഗീകരിക്കുക മാത്രമാണ് ചെയ്യാനുള്ളത് ".
"ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു. ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം കുറച്ച് വലിയ ഡയലോഗായിരുന്നു അത്. മാത്രമല്ല എനിക്ക് തെലുഗു അറിയുകയുമില്ല. ഭാഗ്യത്തിന് അവർക്കും അറിയില്ലായിരുന്നു. അതു കൊണ്ട് രണ്ട് പേരും പഠിച്ചിട്ടാണ് ചെയ്തത്."
ഈ സിനിമയുടെ ഷൂട്ട് 80 ശതമാനവും ഫ്ലോറിൽ തന്നെയാണ്. ഞാൻ ഗ്രീൻ ഫ്ലോറിൽ മാത്രമാണ് അഭിനയിച്ചത് എന്നും ചിത്രത്തിൽ കാണുന്ന പോലെ ഒരു സ്ഥലമേ ഇല്ലെന്നും അന്ന ബെൻ പറഞ്ഞു. തറയിൽ മാത്രം മണൽ പാകിയിട്ടു എന്നല്ലാതെ ഷൂട്ടിംഗ് മുഴുവനും ഇൻഡോർ ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. "രണ്ട് വർഷത്തിനിടയിൽ 15-20 ദിവസമായിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്. അത് ഒരുമിച്ചായിരുന്നില്ല, പല സമയങ്ങളിലായിട്ടാണ് ചെയ്തത് എന്നും അന്ന പറയുന്നു."
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്