ഹൈദരാബാദ്: താരങ്ങൾ പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തടിച്ചു കൂടുന്ന ആളുകൾ താരങ്ങളോട് മോശമായി പെരുമാറുന്ന ഒരുപാട് സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. മിക്കപ്പോഴും നായികമാർക്കാണ് ഇത്തരം പ്രവൃത്തി കൂടുതലായി നേരിടേണ്ടി വരാറ്.
ഇപ്പോൾ ഒരു സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ നടി കാജൽ അഗർവാളിനെതിരെ ഉള്ള യുവാവിന്റെ മോശം പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നടി ഉടൻ തന്നെ പ്രതികരിച്ചതും വീഡിയോയിൽ കാണാം.
Fan/random Guy Misbehaving with actress #KajalAggarwal in a event🙄🙄 pic.twitter.com/I68WdTbxLl
— Movies & Entertainment (@Movies_Ent_) March 6, 2024
അച്ഛൻ വിനയോടൊപ്പമാണ് കാജല്‍ പരിപാടിയില്‍ പങ്കെടുത്തത്. സെല്‍ഫി എടുക്കാന്‍ വന്ന യുവാവ് കാജലിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. യുവാവ് കാജലിന്‍റെ അരക്കെട്ടിലൂടെ കൈയ്യിട്ട് പിടിക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് തന്നെ പ്രതികരിച്ച കാജല്‍ അത് തടുക്കുകയായിരുന്നു. ഉടന്‍ തന്നെ അയാളില്‍ നിന്നും നടി ദൂരം പാലിക്കുകയും ചെയ്തു.
അതേസമയം യുവാവിന്‍റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ കാജല്‍ വളരെ നന്നായി തന്നെ ചടങ്ങില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്