ആരാധകരുടെ പ്രിയ താരമാണ് ജൂനിയർ എൻടിആർ. വെള്ളിത്തിരയിലായാലും പുറത്തായാലും താരം തന്റെ ഗ്ലാമർ കൊണ്ട് ആരാധകരുടെ ശ്രദ്ധ കീഴടക്കുന്നത് പുതിയ കാര്യമല്ല. ഇപ്പോൾ ഹൈദരാബാദിലെ ഖൈരതാബാദിലെ ഒരു ആർടിഒ ഓഫീസിൽ നടനെ കണ്ട വാർത്തയാണ് വൈറൽ ആവുന്നത്. തൻ്റെ പുതിയ കാർ രജിസ്റ്റർ ചെയ്യാനായി ആണ് അദ്ദേഹം എത്തിയത് എന്നാണ് സൂചന.
ക്ലാസിക് ബ്ലൂ ഡെനിം ജീൻസും കറുത്ത ലോംഗ് സ്ലീവ് ടീ-ഷർട്ടും ധരിച്ചാണ് താരം എത്തിയത്. അദ്ദേഹത്തിൻ്റെ സ്റ്റൈലിഷ് ഡാർക്ക് കളർ ഷെയ്ഡും താരത്തിന്റെ ലുക്ക് പൂർണമാക്കി. ആകർഷകമായ ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌നീക്കറാണ് അദ്ദേഹം തന്റെ വേഷത്തിനൊപ്പം ധരിച്ചത്. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.
ജൂനിയർ എൻടിആറിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം ദേവാര ആണ്. ചിത്രത്തിന്റെ ഗോവ ഷെഡ്യൂൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്