സമ്പന്നർ ഉദയ്പൂർ പോലുള്ള സ്ഥലങ്ങളിൽ ഡെസ്റ്റിനേഷൻ വെഡിങ് നടത്തുന്നതും വലിയ താരങ്ങൾ അതിഥികളായി എത്തുന്നതും ഇപ്പോൾ പതിവാണ്. ഇത്തരത്തിൽ ഈ ആഴ്ച അമേരിക്കൻ പോപ് താരം ജെന്നിഫർ ലോപ്പസ് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ ഉദയ്പൂരിൽ എത്തിയിരുന്നു.
നെത്ര മന്തേനയുടെയും വംശി ഗദിറാജുവിന്റെയും ഉദയ്പൂർ വിവാഹത്തിലെ താരത്തിന്റെ എൻട്രി, രാജകീയത നിറഞ്ഞ നാല് ദിവസത്തെ ആഘോഷത്തിന്റെ മനോഹരമായ അവസാനം ആയിരുന്നു. യുഎസിൽ പ്രവർത്തിക്കുന്ന ഫാർമാ ബില്യണയർ രാമരാജു മന്തേനയുടെ മകൾ നേത്രക്കും, ‘സൂപർഓർഡർ’ സഹസ്ഥാപകനായ വംശിക്കും വേണ്ടി 2025ലെ ഏറ്റവും വലിയ വിവാഹങ്ങളിൽ ഒന്നിന്റെ വേദിയായി ഉദയ്പൂരിലെ കൊട്ടാരങ്ങളും തടാകങ്ങളും മാറി.
അഥിതിപ്പട്ടികയിൽ ഹോളിവുഡ്–ബോളിവുഡ് മേഖലകളിലെ നിരവധി താരങ്ങൾ പങ്കെടുത്തു. ദിയ മിർസ, അമൈറ ദസ്തൂർ, സോഫി ചൗധരി, കരൺ ജോഹർ എന്നിവർ ഹോസ്റ്റുകളായി. റൺവീർ സിംഗ്, ജാൻവി കപൂർ, ഷാഹിദ് കപൂർ, നോറ ഫതേഹി, ജാക്ലിൻ ഫെർണാണ്ടസ്, കൃതിസനോൺ, മാധുരി ദീക്ഷിത്, വരുണ് ധവാൻ എന്നിവരെല്ലാം വേദിയിൽ ആടി തകർത്തു.
ഏകദേശം ₹17 കോടി നൽകിയാണ് ജെന്നിഫർ ലോപ്പസിനെ വിവാഹത്തിന് എത്തിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിനു മുമ്പും ജെന്നിഫർ ലോപ്പസ് ഒരു ഉദയ്പൂർ വിവാഹതാരമായിട്ടുണ്ട്. 2015-ൽ, സഞ്ജയ് ഹിന്ദുജയും അനുശൂയ മഹ്താനിയും തമ്മിലുള്ള വിവാഹം വൻ ആഘോഷമായി നടന്നിരുന്നു. ഏകദേശം ₹150 കോടി ചെലവാക്കിയ ഈ വിവാഹത്തിലും താരം എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
