ഇന്ത്യയില്‍ അവസരം കിട്ടാതിരുന്നാല്‍ ക്രിക്കറ്റ് താരമായി മാറുന്നതിന് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ.
കാനഡയില്‍ താമസിച്ചുകൊണ്ട് അവരുടെ ദേശീയടീമിലേക്ക് അവസരം തേടാനായിരുന്നു പ്ലാനെന്നും താരംപറഞ്ഞു. ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശന്‍ നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
കാനഡയില്‍ പോയി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ താനും ഭാര്യയും ആഗ്രഹിച്ചിരുന്നു. ഇന്ത്യയില്‍ ഏതൊരു കുട്ടിയും ക്രിക്കറ്റ് കളിക്കുന്നവരാണ്. ഒരു തെരുവില്‍ കുറഞ്ഞത് 25പേര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ക്രിക്കറ്റ് മാത്രമല്ല മറ്റു പദ്ധതികളും നമ്മുക്ക് ഉണ്ടാവണമെന്ന് പറയുകയാണ് ബുംറ.
"എല്ലാ ആണ്‍കുട്ടികളും ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. ഓരോ തെരുവിലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന 25 കളിക്കാര്‍ ഉണ്ട്. നിങ്ങള്‍ക്ക് ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കണം. എന്റെ അമ്മാവന്‍ അവിടെയാണ് താമസിക്കുന്നത്. ഞാന്‍ വിചാരിച്ചു എന്റെ ഇവിടുത്തെ ജീവിതം അവസാനിപ്പിക്കാം. വിദ്യാഭ്യാസവും…" ബുംറ പറഞ്ഞു.
ഒരു കുടുംബമായി അവിടേക്ക് മാറാനായിരുന്നു പ്രാരംഭ പദ്ധതിയെന്ന് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ പറഞ്ഞു. എന്നാല്‍ നാട്ടിലെ സംസ്‌ക്കാരത്തില്‍ നിന്നും അകന്നുപോകുമെന്ന് പറഞ്ഞ് ഈ നീക്കത്തോട് വിയോജിച്ചത് അമ്മയാണെന്നും താരം പറഞ്ഞു.
"എന്റെ കാര്യങ്ങള്‍ നേരാംവണ്ണം നടന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, വളരെ ഭാഗ്യവാനാണ്, അല്ലെങ്കില്‍ കനേഡിയന്‍ ടീമിനായി കളിക്കാനും അവിടെ എന്തെങ്കിലും ചെയ്യാനും ഞാന്‍ ശ്രമിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. അത് ഇവിടെ വിജയിച്ചതില്‍ സന്തോഷം. ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഒപ്പം മുംബൈ ഇന്ത്യന്‍സും," ബുംറ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്