ബോളിവുഡിലെ യുവ നടിമാരിൽ പ്രധാനിയാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിൻ്റെയും മകളാണ് ജാൻവി.
ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് താരം സിനിമയിൽ സജീവമാകാൻ തുടങ്ങിയത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ചെറുമകനും താരവുമായ ശിഖർ പഹാരിയയുമായി ബന്ധപ്പെട്ട വാർത്തയാണ് അതിൽ പ്രധാനം.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബോണി കപൂറിന്റെ നിർമാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്ക്രീനിംഗിന് മുംബൈയില്‍ എത്തിയതായിരുന്നു താരം. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
'ശിഖു'എന്നായിരുന്നു നെക്ലൈസില്‍ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകർ ജാൻവിയും ശിഖാറും തമ്മിലുളള പ്രണയം സ്ഥിരീകരിച്ചു.
താരത്തിന്റെ വേഷവും ആരാധകർക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെളള നിറത്തിലുളള പാന്റ്സ്യൂട്ട് ധരിച്ച് ജാൻവി പിതാവിനും സഹോദരനായ അർജുൻ കപൂറിനൊപ്പമാണ് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്