ഹാരി പോട്ടർ ബഹിഷ്‌കരണത്തെ കുറിച്ച് വലിയ വിവാദങ്ങൾ ആണ് ഇപ്പോൾ ബോളിവുഡിൽ ഉയരുന്നത്. ഹാരി പോട്ടർ പരമ്പരയുടെ രചയിതാവായ ജെ. കെ. റോളിംഗ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ കുറിച്ച് നടത്തിയ പരാമർശങ്ങൾ മൂലം വലിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ജെ. കെ. റോളിംഗിന്റെ അഭിപ്രായത്തിൽ, സ്ത്രീകളുടെ അവകാശങ്ങൾ ട്രാൻസ് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു.
എന്നാൽ ഇതിനെ ട്രാൻസ് സമൂഹം, ആക്ടിവിസ്റ്റുകൾ, ഹോളിവുഡ് താരങ്ങൾ തുടങ്ങിയവർ ട്രാൻസ്‌ഫോബിക് ആയി കണ്ടു. റോളിംഗിന്റെ ഈ അഭിപ്രായങ്ങൾക്ക് പിന്നാലെ തന്നെ, ഹാരി പോട്ടർ സിനിമകളിലെ പ്രധാന താരങ്ങൾ ഇതിനെ കുറിച്ച് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ അറിയിച്ചു രംഗത്ത് എത്തി.
ഇതോടെ ഇതോടെ ഹാരി പോട്ടർ ആരാധക സമൂഹം രണ്ടായി പിരിഞ്ഞു. ഒരുകൂട്ടർ റോളിംഗിനെ പിന്തുണച്ചു; മറ്റൊരുകൂട്ടർ അവളുടെ അഭിപ്രായങ്ങളെ അപലപിച്ച്, “Harry Potter boycott” (ഹാരി പോട്ടർ ബഹിഷ്‌കരണം) പ്രസ്ഥാനത്തെ പിന്തുണച്ചു.
എന്നാൽ ഇപ്പോൾ ഹോളിവുഡ് നടി കെയ്റാ നൈറ്റ്‌ലിയുടെ പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താരം അടുത്തിടെ പറഞ്ഞത് അനുസരിച്ച്, ഹാരി പോട്ടർ ഫ്രാഞ്ചൈസിനെതിരായ ബഹിഷ്‌കരണ പ്രസ്ഥാനത്തെക്കുറിച്ച് തനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നാണ്.
പല ഹോളിവുഡ് താരങ്ങളും ഇതിന്മേൽ തുറന്ന് പ്രതികരിച്ചിട്ടുണ്ടെങ്കിലും, കെയ്റാ അതിനെക്കുറിച്ച് അറിയാതെ തന്നെയാണ് ഈ ഗ്രൂപ്പിലേക്ക് ചേർന്നതെന്ന് അവൾ വ്യക്തമാക്കി. കെയ്റാ ഇപ്പോൾ നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്ത “ദി വുമൺ ഇൻ കാബിൻ 10” എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലാണ് തിരക്കിലാണ്. ഇതിനിടയിൽ ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
“എനിക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നു. അതിനായി ക്ഷമിക്കുക. ഇപ്പോൾ നമ്മളെല്ലാവരും ഒരുമിച്ചു ജീവിക്കാനുള്ള മാർഗം കണ്ടെത്തേണ്ട സമയമാണ്. നമ്മൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം, പക്ഷേ പരസ്പര ബഹുമാനം നിലനിർത്താനായാലേ മുന്നോട്ട് പോകാൻ കഴിയൂ” എന്നാണ് താരത്തിന്റെ പ്രതികാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്