ചെന്നൈ: ആരാധകരെ വേഷത്തിലാക്കിയ സിനിമ പ്രഖ്യാപനം ആയിരുന്നു 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും ഉണ്ടാകും എന്ന വാർത്ത ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് ഏറ്റെടുത്തത്.
2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന നിരാശാജനകമായ വാർത്തയാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ചിത്രം പ്രഖ്യാപിച്ചിട്ടും ഇതുവരെ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല. ചിത്രത്തില്‍ നിന്നും ചില ക്രിയേറ്റീവായ പ്രശ്നങ്ങളാല്‍ സൂര്യ പിന്‍മാറിയെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണത്തില്‍ നിന്നും സൂര്യ വിട്ടുനില്‍ക്കും. ഇതോടെ പ്രതിസന്ധിയിലാണ് പ്രൊജക്ട് എന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ 'പുറനാന്നൂറ്'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സുധ ഉപേക്ഷിക്കില്ലെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിലെ രണ്ട് വലിയ താരങ്ങളായ ധനുഷും ശിവകാര്‍ത്തികേയനേയും ചിത്രത്തിൽ താരങ്ങളാക്കാൻ ആണ് ആലോചന എന്നാണ് പുറത്തു വരുന്ന വിവരം.
സൂര്യയുടെ റോളില്‍ ധനുഷിനെയും, ദുല്‍ഖറിന്‍റെ റോളില്‍ ശിവകാര്‍ത്തികേയനെയും കൊണ്ടുവരാന്‍ സുധ ശ്രമം നടത്തുകയാണ്. താരങ്ങള്‍ മാറിയാലും ജിവി പ്രകാശ് കുമാര്‍ ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം എന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്