തെന്നിന്ത്യയിലെ നടിമാരിൽ ഏവർക്കും പ്രിയങ്കരിയായ താരമാണ് രമ്യ കൃഷ്ണൻ. വർഷങ്ങൾ ആയി സിനിമയി സജീവമായ താരം ബാഹുബലിയിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. താരം ഇപ്പോഴും മികച്ച സിനിമകളിലൂടെ ആരാധകപ്രീതി നേടുകയാണ്. അതേസമയം താരം വിവാഹ മോചിതയാകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
2003 ജൂണ്‍ 12ന് തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. താരം കുറച്ച് നാളുകളായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വിവാഹ മോചന വാർത്തകൾ സജീവമാവുകയാണ്.
കൃഷ്ണ വംശി നിലവില്‍ ഹൈദരാബാദിലാണ് താമസം. സിനിമയ്ക്കും നല്ല കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രമ്യ ഇപ്പോള്‍ ചെന്നൈയില്‍ ആണ് താമസം. ഭർത്താവ് പ്രശസ്തനായ സംവിധായകനാണെങ്കിലും രമ്യ അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. രമ്യയെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്തയാളാണ് കൃഷ്ണ വംശി എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം താരം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്