സമ്പന്നതയിൽ മുഴുകുന്നവരാണ് അംബാനി കുടുംബം. അംബാനി കുടുംബത്തിലെ ഏതൊരു ആഘോഷങ്ങളും അതിഗംഭീരമാക്കുന്നത് പതിവാണ്. ഇത്തരത്തിൽ അംബാനി കുടുംബത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ ചിലവുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അംബാനിയുടെ ഭാര്യയായ നിതാ അംബാനിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചെലവുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.
നിത അംബാനിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. ജോധ്പൂരിലെ ആഡംബരപൂർണമായ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ആണ് ആഘോഷങ്ങൾ നടന്നത്. നവംബർ ഒന്നിനായിരുന്നു മുകേഷ് അംബാനിയുടെ പ്രിയ പത്നിയുടെ ജന്മദിനം. ഇതൊനോടനുബന്ധിച്ച് മുകേഷ് അംബാനി ഒരുക്കിയ വിരുന്നിൽ 250 അതിഥികൾ ആണ് പങ്കെടുത്തത്.
റിലയൻസ് ഗ്രൂപ്പിന്റെ 32 ചാർട്ടേഡ് വിമാനങ്ങളിൽ ആണ് ഈ അതിഥികൾ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ എത്തിയത്. രണ്ട് ദിവസം നീണ്ട ആഘോഷമാണ് മുകേഷ് അംബാനി സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ മുതൽ വ്യവസായികൾ വരെ ചടങ്ങിനെത്തിയിരുന്നു. മൊത്തം 220 കോടി രൂപയാണ് മുകേഷ് അംബാനി ഈ പാർട്ടിക്ക് വേണ്ടി ചെലവാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്