ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ‘ശക്തി’ക്ക്

FEBRUARY 5, 2024, 9:09 AM

ലോക സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാർഡില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി കരസ്ഥമാക്കി. 'ദിസ് മെമന്റ്' എന്ന ആല്‍ബമാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫ്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്.

അവാർഡിന് ശേഷം ശങ്കര് മഹാദേവൻ തൻ്റെ ഭാര്യയുടെ നിരന്തരമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ദൈവത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇന്ത്യയ്ക്കും നന്ദി. ഈ അവാർഡ് എൻ്റെ ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - ശങ്കർ പറഞ്ഞു. 

vachakam
vachakam
vachakam

ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.

66-ാമത് ഗ്രാമി അവാർഡുകളുടെ പ്രഖ്യാപനം ലോസ് ഏഞ്ചൽസിൽ നടന്നുവരികയാണ്. അമേരിക്കന്‍ ഹാസ്യനടനായ ട്രെവര്‍ നോഹയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഗ്രാമി പുരസ്‌കാര ചടങ്ങിന്റെ അവതകാരന്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam