ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മലയാള സിനിമ വ്യവസായത്തില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മറ്റ് ഭാഷകളിലൊക്കെ എന്ത് സംഭവിക്കും എന്നാണ് രാം ഗോപാല്‍ വര്‍മ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് വേണ്ടി മാത്രം രൂപീകരിച്ച ഹേമ കമ്മിറ്റി മലയാളം സിനിമാ വ്യവസായത്തിലെ ക്രമക്കേടുകള്‍ മുഴുവന്‍ തുറന്ന് കാട്ടിയ സാഹചര്യത്തില്‍ മറ്റ് ഭാഷകളിലെ സിനിമാ മേഖലകള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ അവിടെ എന്താണ് സംഭവിച്ചത് എന്നെങ്ങനെ അറിയാനാകും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളും ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്