മലയാളികൾക്ക് പ്രിയങ്കരനാണ് ഫഹദ് ഫാസിൽ. മികച്ച പ്രകടനത്തിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് താരം.
അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ആവേശം 135 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. മലയാളത്തിനൊപ്പം തെലുങ്കിലും തമിഴിലും ഫഹദ് സജീവമാണ്. ഇപ്പോഴിതാ ഫഹദിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് രൺബീർ കപൂർ.
വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്.'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍.
കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്, പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്‌റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്