താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടിയും ഡബ്യുസിസി അംഗവുമായ പാര്‍വതി. താന്‍ എടുത്ത തീരുമാനങ്ങളെല്ലാം വളരെയധികം ചിന്തിച്ചും അലോചിച്ചും എടുത്തവയാണെന്നും പാര്‍വതി പറഞ്ഞു.
ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് പാർവതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നെറ്റ്ഫ്‌ളിക്‌സില്‍ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കി ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
പാര്‍വതിക്കൊപ്പം ഉര്‍വശിയും സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലന്‍സിയര്‍,പ്രശാന്ത് മുരളി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ മാസം 21നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്