'ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാൻ ഇമോഷണലായി, അന്ന് ഞാൻ ഒരുപാട് കരഞ്ഞു'; സെറ്റിലെ അനുഭവം പറഞ്ഞു ശ്രീലീല

JANUARY 6, 2026, 9:36 PM

തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് ശ്രീലീല. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്രീലീലയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമ സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. 

സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്‍ന്നെന്നും ആണ് നടി പറയുന്നത്. 'പരാശക്തിയുടെ ഷൂട്ടിങ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞു. അതൊരു ഫീലിങ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്. ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാൻ ഇമോഷണലായി' എന്നാണ് താരം പറഞ്ഞത്.

'ഇതിന്റെ രണ്ടാം ഭാഗം എടുക്കുമോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്‌പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്ഷനാണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്സ്പീരിയൻസും മറക്കാൻ കഴിയാത്തതാണ്' എന്നും ശ്രീലീല കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam