ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലറി'നെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്ത്. തന്റെ പട്ടത്ത് യാനൈ എന്ന നോവല്‍ കോപ്പിയടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്നാണ് നടൻ ഉന്നയിക്കുന്ന ആരോപണം. തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് ആണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വേല രാമമൂർത്തി കോപ്പിയടി ആരോപണം ഉന്നയിച്ചതോടെ ചിത്രം കടുത്ത പ്രതിസന്ധിയിലായി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആണ് ‘ക്യാപ്റ്റൻ മില്ലർ’ തന്റെ ‘പട്ടത്തു യാനൈ’ എന്ന നോവലിന്റെ നഗ്നമായ പകർപ്പാണെന്ന് വേല രാമമൂർത്തി വെളിപ്പെടുത്തിയത്. സിനിമ ക്രൂവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ഡയറക്ടർ യൂണിയനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ താൻ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നും വേല രാമമൂർത്തി വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം തന്റെ കഠിനാധ്വാനത്തിന് നീതി വേണമെന്നും കൂട്ടിച്ചേർത്തു. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തില്‍ ധനുഷും പ്രിയങ്ക അരുള്‍ മോഹനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്