കപൂർ കുടുംബത്തിലെ അഞ്ച് തലമുറകളും ബോളിവുഡിൽ സജീവമാണ്. പൃഥ്വിരാജ് കപൂർ മുതൽ രൺബീർ കപൂർ വരെയുള്ള 5 തലമുറകളും ബോളിവുഡിലെ മിന്നും താരങ്ങളാണ്.
സിനിമയിൽ സജീവമായ ഇവരുടെ വിദ്യാഭ്യാസം പലപ്പോഴും ചർച്ചകളിൽ നിറയാറുണ്ട്. കപൂർ കുടുംബത്തിൻ്റെ പഠിപ്പിസ്റ്റ് താനാണെന്ന് രൺബീർ കപൂർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.
പത്താം ക്ലാസ് പാസായ കപൂർ കുടുംബത്തിലെ ഏക വ്യക്തി താനാണെന്നാണ് രൺബീർ പറഞ്ഞത്. മുത്തച്ഛൻ രാജ് കപൂറും അച്ഛൻ ഋഷി രാജ് കപൂറും പത്താം ക്ലാസ് പാസായിട്ടില്ല.
പപ്പ സംവിധാനം ചെയ്ത 'ആ അബ് ലൗട്ട് ചാലേ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരിക്കുമ്പോഴാണ് എന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നത്. 54.3 ശതമാനം മാർക്ക് ഉണ്ടായിരുന്നു .
എന്റെ അമ്മ സന്തോഷം കൊണ്ട് അലറുകയായിരുന്നു. വീട്ടുകാര്‍ എനിക്കു വേണ്ടി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു.'മുത്തശ്ശിയുടെ കണ്ണിലൊക്കെ സന്തോഷാശ്രുക്കള്‍ ആയിരുന്നു. അതോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ് ആയ ആദ്യ കപൂര്‍ ബോയിയായി മാറി എന്നാണ് രണ്‍ബിര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
മുംബൈയിലെ സ്‌കോട്ടിഷ് സ്‌കൂളിലാണ് രൺബീർ പഠിച്ചത്. പിന്നീട് ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ ഫിലിം മേക്കിംഗ് കോഴ്സ് ചെയ്തു. അതിനുശേഷം ലീ സ്ട്രാസ്ബർഗ് തിയേറ്ററിൽ നിന്ന് മെത്തേഡ് ആക്ടിംഗ് പഠിച്ചു. ഫിലിം സ്‌കൂളിൽ പഠിക്കുമ്പോൾ രൺബീർ രണ്ട് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്