സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗോപി സുന്ദര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയായിരുന്നു അശ്ലീല കമന്‍റ്.
ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഷെയർ ചെയ്തിരുന്നു.
കൊച്ചി സൈബര്‍ പൊലീസാണ് സുധി എസ്. നായര്‍ എന്ന ഫേസ് ബുക്ക് പേജ് ഉടമയ്ക്കെതിരെ കേസെടുത്തത്.
ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നേരത്തെ ഗോപി സുന്ദര്‍ പരാതി നൽകിയിരുന്നു. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
'ഇനി നമുക്ക് സപ്താഹം' വായിക്കാം എന്ന തലക്കെട്ടോടെയാണ് പരാതിയുടെ പകർപ്പ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ ചില വ്യക്തികൾ തന്നെ ടാർഗെറ്റ് ചെയ്യുന്നുവെന്നും ഗോപി സുന്ദർ പരാതിയിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്