'ഗഗനചാരി' എന്ന ചിത്രത്തിലെ പ്രകടനം കണ്ട ശേഷം സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചതായി ഗണേഷ് കുമാർ.
ഒരു സഹപ്രവര്‍ത്തകനില്‍ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ട സുരേഷ് ഗോപി ഫോണില്‍ വിളിച്ചു 'നീ നന്നായി ചെയ്തു' എന്നു അഭിനന്ദിച്ച വിവരം സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഏറെ സന്തോഷത്തോടെയാണ് ഗണേഷ് കുമാര്‍ അറിയിച്ചത്.
ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ ഗഗനചാരിക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനുപുറമെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്‍ശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്