ഫറാ ഖാനും ഷാരൂഖ് ഖാനും ബോളിവുഡിലെ ഏറ്റവും അടുത്ത കൂട്ടുകാരാണ്. ബോളിവുഡ് മെഗാസ്റ്റാർ തൻ്റെ സിനിമാ ജീവിതത്തിന്റെ ആദ്യം മുതൽ തന്നെ ഫറയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഇപ്പോൾ ഇതാ കുന്ദൻ ഷാ ചിത്രമായ കഭി ഹാൻ കഭി നായുമായി ബന്ധപ്പെട്ട ഓർമ്മകൽ പങ്കുവയ്ക്കുകയാണ് ഫറാ ഖാൻ.
ഷാരൂഖ് ഖാൻ, സുചിത്ര കൃഷ്ണമൂർത്തി, ദീപക് തിജോരി എന്നിവർ അഭിനയിച്ച ചിത്രത്തിന് നിർമ്മാതാക്കൾക്ക് ഉയർന്ന ബജറ്റ് ഇല്ലായിരുന്നുവെന്നും അതിനാൽ അവർ ഗോവയിൽ നിന്നുള്ള സാധാരണ ആളുകളെ പോലും ചിത്രത്തിൽ താരങ്ങൾക്ക് പകരം അഭിനയിപ്പിച്ചിരുന്നു എന്നും ഫറ ഓർത്തെടുത്തു.
“ബജറ്റ് വളരെ കുറവായിരുന്നു. 25,000 രൂപയാണ് ആ ചിത്രത്തിനായി ഷാരൂഖ് പ്രതിഫലം വാങ്ങിയത്. ആ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഞാനായിരുന്നു, എനിക്ക് ഒരു പാട്ടിന് 5000 രൂപ പ്രതിഫലം ലഭിച്ചു, ആറ് പാട്ടുകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് 30,000 രൂപ പ്രതിഫലം കിട്ടി എന്നും ഫറ പറഞ്ഞു.
അതേസമയം ഷാരൂഖുമായുള്ള അവരുടെ സൗഹൃദത്തെക്കുറിച്ചും ഫറ വിശദീകരിച്ചു. ഒരു അഭിമുഖത്തിൽ ആൺ ആദ്യമായി ഷാരൂഖിനെ കാണുന്നത് എന്നും തനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും ഫറ പറഞ്ഞു. “ഞങ്ങൾ 1991 ൽ ഷൂട്ട് ആരംഭിച്ചു, ഞാനും പുതിയ ആളായിരുന്നു. എന്നാൽ അടുത്ത് പരിചയപ്പെട്ടപ്പോൾ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മാറി. ഞങ്ങൾക്ക് ഒരേ താൽപ്പര്യങ്ങളുണ്ടായിരുന്നു, ഞങ്ങൾ ഒരേ പുസ്തകങ്ങൾ വായിക്കും, ഞങ്ങൾക്ക് ഒരേ നർമ്മബോധം ഉണ്ടായിരുന്നു ” എന്നും ഫറ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്