ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കക്കയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഭാര്യ കരോലിന്‍ സെലികോ. അവന്‍ എനിക്ക് വളരെ അനുയോജ്യനായിരുന്നു എന്നാണ് അവര്‍ കാരണമായി പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്.
'അവന്‍ ഒരിക്കലും എന്നെ വഞ്ചിച്ചിട്ടില്ല, അവന്‍ എന്നെ നന്നായി നോക്കി നല്ലൊരു കുടുംബം സമ്മാനിച്ചു. പക്ഷേ ഞാന്‍ സന്തോഷവതിയായിരുന്നില്ല''- കരോലിന്‍ പറഞ്ഞു.
കക്കയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ കരോലിനെ 2005 ല്‍ സവോ പോളോയില്‍ നടന്ന ചടങ്ങിലാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. നിലവില്‍ കക്കയ്ക്കും കരോലിനയ്ക്കും മറ്റ് ബന്ധങ്ങളുണ്ട്.
2002ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കക്ക 2007 ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2017 ലാണ് താരം ബൂട്ടഴിച്ചത്. ബ്രസീലിനു വേണ്ടി 92 മല്‍സരങ്ങള്‍ കളിച്ച കക്ക 29 ഗോളുകള്‍ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്