അന്തരിച്ച നടി സൗന്ദര്യ തെന്നിന്ത്യൻ സിനിമയിലെ താരറാണിയായിരുന്നു. തെലുങ്ക്, കന്നഡ സിനിമാലോകം ആരാധിച്ച സൗന്ദര്യ തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. പേരുപോലെ തന്നെ സുന്ദരിയായ സൗന്ദര്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രാകാരൻ ശ്രദ്ധയ്ക്ക് എന്നിവയാണ് മലയാളത്തിൽ സൗന്ദര്യ അഭിനയിച്ച സിനിമകൾ.
അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, തമിഴിൽ രജനി, കമൽ, വിജയകാന്ത് തുടങ്ങിയവർ അഭിനയിച്ച നിരവധി ചിത്രങ്ങളിൽ നിർമ്മാതാവായും പ്രവർത്തിച്ചു. അരുണാചലം, പടയപ്പ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും സൗന്ദര്യ പ്രശസ്തയായി.
അഭിനയം മാത്രമല്ല, കരിയറിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോൾ 2004-ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗവുമായി. 2004 ഏപ്രിൽ 17 ന് ബംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് പാർട്ടി പ്രചാരണത്തിനായി പോകുന്നതിനിടെ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്.
തെന്നിന്ത്യൻ സിനിമാലോകത്ത് കോടികൾ സമ്പാദിച്ചുകൊണ്ടിരുന്ന നടിയുടെ പെട്ടെന്നുള്ള മരണം ആരാധകരെയും താരങ്ങളെയും ഞെട്ടിച്ചു. മരണസമയത്ത് സൗന്ദര്യക്ക് 100 കോടി ആസ്തിയുണ്ടായിരുന്നു. മരണത്തിന് വർഷങ്ങൾക്കിപ്പുറമാണ് സൗന്ദര്യയുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള പ്രശ്നം വാർത്തകളിൽ ഇടം നേടുന്നത്.
നടി മരിക്കുന്നതിന് മുമ്പ് 100 കോടിയുടെ വിൽപത്രം എഴുതിയിട്ടുണ്ടെന്നായിരുന്നു ചർച്ചയുടെ കേന്ദ്രം. ഈ സ്വത്ത് അമ്മയ്ക്കും ഭർത്താവിനുംനൽകിയെന്നും പറയപ്പെടുന്നു. എന്നാൽ സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭർത്താവായിരുന്ന രഘുവും വാദം നിഷേധിച്ചു. സൗന്ദര്യ വിൽപത്രം എഴുതിയിരുന്നില്ല. 31 വയസിൽ സൗന്ദര്യക്ക് വിൽപ്പത്രം എഴുതേണ്ട ആവശ്യമില്ലായിരുന്നെന്നും ഇവർ കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്