മലയാളികളുടെ ഒരു കാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു ദിവ്യ ഉണ്ണി. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരം. എന്നാൽ അന്നും ഇന്നും താരത്തിന്റെ പേര് പറയുമ്പോൾ ഉയർന്നു വരുന്ന ഒരു ഗോസ്സിപ്പ് ആയിരുന്നു താരം കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു എന്നത്. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് താരം.
ഒരു മുൻനിര നായിക നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാർത്തകള്‍ വന്നിരുന്നു. ഇത് ദിവ്യ ഉണ്ണി ആണെന്നായിരുന്നു അന്ന് പുറത്തു വന്ന വാർത്ത. ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം അതിനു മറുപടി നല്‍കുകയാണ് നടി.
അതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അതിനു കാരണം വരുന്ന കമന്റുകള്‍ തന്നെയാണെന്നും നടി പറഞ്ഞു. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതുകൊണ്ട് തന്നെ അതേ കുറിച്ച് പറയാൻ ഞാൻ താല്‍പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ലെന്നും ഞാൻ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ലെന്നും ആണ് ദിവ്യ ഉണ്ണി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്