എന്റെ ഇന്ത്യന്‍ പൈതൃകത്തേക്കുറിച്ചോര്‍ത്ത് ഒരിക്കല്‍ ലജ്ജിച്ചിരുന്നു; ദേവ് പട്ടേല്‍

APRIL 10, 2024, 11:11 AM

സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ദേവ് പട്ടേല്‍. പക്ഷെ ബ്രിട്ടീഷ് താരമായാണ് ദേവ് കൂടുതലും അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ഇന്ത്യന്‍ പൈതൃകത്തേക്കുറിച്ചോര്‍ത്ത് ഒരിക്കല്‍ ലജ്ജിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ദ കെല്ലി ക്ലാര്‍ക്‌സണ്‍ ഷോയിലായിരുന്നു ദേവ് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ ഇന്ത്യന്‍ പൈതൃകത്തേക്കുറിച്ചോര്‍ത്ത് ഒരുകാലത്ത് ലജ്ജിച്ചിരുന്നെന്നാണ് ദേവ് പട്ടേല്‍ പറഞ്ഞത്. 'പക്ഷേ ആ തെറ്റുതിരുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി സ്ലംഡോഗ് മില്യണയര്‍ പോലെയുള്ള സിനിമകള്‍ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നു. സംവിധാനം ചെയ്യാന്‍പോകുന്ന ആദ്യ സിനിമയിലൂടെ നമ്മുടെ സംസ്‌കാരത്തെ ഞാന്‍ മൂന്നിരട്ടിയാക്കാന്‍പോവുകയാണ് എന്നും ദേവ് പട്ടേല്‍ ചൂണ്ടിക്കാട്ടി.

താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ മങ്കി മാന്‍, ഹനുമാനെക്കുറിച്ചുള്ള ഒരു പഴയ കഥയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണെന്ന് ദേവ് പട്ടേല്‍ വ്യക്തമാക്കി. ബോളിവുഡ് ചിത്രങ്ങളും, അര്‍നോള്‍ഡ്, ബ്രൂസ് ലീ, ജിം കാരി, ജാക്കി ചാന്‍ എന്നിവരുടെ ചിത്രങ്ങളും കണ്ടാണ് താന്‍ വളര്‍ന്നത്.

vachakam
vachakam
vachakam

സിനിമകളുടെ ആ കോക്ക്‌ടെയിലാണ് ഇപ്പോഴുള്ള തന്നെ വാര്‍ത്തെടുത്തതെന്നും ദേവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ദേവ് പട്ടേല്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രംകൂടിയാണ് മങ്കി മാന്‍. തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരായവരെ തേടിയെത്തി പ്രതികാരം ചെയ്യുന്ന നായകനാണ് ചിത്രത്തില്‍ ദേവ് പട്ടേല്‍.

ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശോഭിത ധുലിപാലയാണ് നായിക. ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് ജോർദാൻ പീലെയ്‌ക്കൊപ്പം ദേവ് പട്ടേലും ചിത്രത്തിൻ്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഈ വർഷം ആദ്യം എസ്എക്‌സ്എസ്‌ഡബ്ല്യുവിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam