ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ വരാനിരിക്കുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദീപികയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. താരം ഗർഭിണിയാണെങ്കിലും പൊതു ചടങ്ങുകളിലും മറ്റും ഇപ്പോഴും പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ നിറവയറുമായുള്ള ദീപികയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
കഴിഞ്ഞ ദിവസം രൺബീർ സിങ്ങിന്റെ അമ്മയും സഹോദരിയുമായി ദമ്പതികൾ ഒരു സിനിമ കാണാൻ പോയിരുന്നു. ഈ യാത്രയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നിറവയറുമായി സ്റ്റൈലിഷ് ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.
വളരെ അയഞ്ഞ വസ്ത്രങ്ങൾ ആണ് താരം ധരിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കി കാണാൻ രൺവീറിനും അമ്മ അഞ്ജു ഭവ്‌നാനിക്കും സഹോദരി റിതിക ഭവ്‌നാനിക്കുമൊപ്പം ഒപ്പം താരം എത്തിയത്. വെള്ള ടീ ഷർട്ടും കറുത്ത ബ്ലേസറും ആണ് താരം ധരിച്ചത്. ഇളം നീല ഡെനിം ജീൻസ് ആണ് താരം ഇതിനൊപ്പം ധരിച്ചത്. വെളുത്ത സ്‌നീക്കറുകൾക്കൊപ്പം ലൂയി വിറ്റണിൽ നിന്നുള്ള കറുത്ത ഷോൾഡർ ബാഗ് കൂടി ആയപ്പോൾ താരത്തിന്റെ ലുക്ക് പൂർണമായി. അതേസമയം രൺവീർ പൂർണ്ണമായും കറുത്ത വസ്ത്രമാണ് തിരഞ്ഞെടുത്തത്. കറുത്ത ടി-ഷർട്ടും നീളമുള്ള ട്രെഞ്ച് കോട്ട് സ്റ്റൈൽ ചെയ്ത ഡെനിം ജീൻസും ആണ് താരം ധരിച്ചത്.
അതേസമയം ദീപിക പദുക്കോണിൻ്റെ ഗർഭകാല ഫാഷൻ തിരഞ്ഞെടുപ്പുകൾ ട്രെൻഡ് ആവാറുണ്ടെങ്കിലും കടുത്ത വിമർശനങ്ങളും താരത്തിന് നേരെ ഉയരാറുണ്ട്. താരം യഥാർത്ഥത്തിൽ ഗർഭിണി അല്ല എന്നും ഇത് കൃത്രിമ ഗർഭം ആണെന്നും വയർ കൃത്രിമം ആണെന്നുമുള്ള തരത്തിൽ ആണ് വരുന്ന കമന്റുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്