ബോളിവുഡിലെ പവര്‍ കപ്പിളായ ദീപികയും രൺവീർ സിംഗും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ്. കുഞ്ഞിന്റെ ജനനം ആഘോഷമാക്കുകയാണ് ബോളിവുഡ്. ഇപ്പോഴിതാ കുഞ്ഞിന്‍റെ ജന്മദിനം വച്ച് കുട്ടിയുടെ നക്ഷത്ര പ്രകാരം ഭാവി പ്രവചിക്കുകയാണ് ചില ബോളിവുഡ് സൈറ്റുകള്‍.
ബോളിവുഡ് ഷാദി എന്ന സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം, 2024 സെപ്റ്റംബർ 8 ന് ജനിച്ച ദീപികയുടെ പെൺകുഞ്ഞ് സൂര്യരാശി പ്രകാരം കന്നിരാശിയായിരിക്കും വരുക എന്നാണ് പറയുന്നത്.
ബോളിവുഡ് ബബിള്‍ റിപ്പോര്‍ട്ട് പ്രകാരം ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞ് കന്നിരാശിയായതിനാല്‍ അമ്മ ദീപികയെപ്പോലെ ഒരു പെര്‍ഫക്ഷണലിസ്റ്റ് ആയിരിക്കും എന്നാണ് പറയുന്നത്. ലോക പ്രശസ്തയാകാനുള്ള കഴിവുകള്‍ ഉണ്ടായിരിക്കും എന്നാണ് ഇത് സംബന്ധിച്ച് ബോളിവുഡ് ബബിളില്‍ എഴുതിയിരിക്കുന്നത്.
ദീപികയുടെയും രൺവീറിന്‍റെയും പെൺകുട്ടി ദയയുള്ളവളും, സൗമ്യയുമായിരിക്കുമെന്നും. അവൾക്ക് പ്രശ്‌നങ്ങൾ വേഗം പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുമെന്നും. കൂടാതെ അവളുടെ സെലിബ്രിറ്റി മാതാപിതാക്കളെപ്പോലെ കഠിനാധ്വാനിയും ആയിരിക്കുമെന്നും.
ഇപ്പോഴത്തെ സൂര്യ രാശി പ്രകാരമുള്ള ജന്മനക്ഷത്ര പ്രകാരം കരിയറില്‍ ഈ കുട്ടി മികച്ച അധ്യാപകയായോ, ഡോക്ടറായോ, സംഗീത താരമോ ആകാമെന്നാണ് ബോളിവുഡ് ഷാദിയുടെ റിപ്പോര്‍ട്ട് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്