ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളുടെയും പാട്ടുകളുടെയും വരികൾ സിനിമയുടെ തലക്കെട്ടായി ഉപയോഗിക്കാറുണ്ടെന്നും അവയുടെ പകർപ്പവകാശം താൻ അവകാശപ്പെടുന്നില്ലെന്നും വൈരമുത്തു പറഞ്ഞു.
വിണൈതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകൾക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.
ആരും സമ്മതം ചോദിക്കാതെയാണ് തന്റെ കവിതകളുടെ ഈ പേരുകൾ സിനിമയ്ക്ക് നൽകിയത്. ഞാൻ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബോക്സോഫിസിലെ എക്കാലത്തെയും വമ്പൻ പണം വാരിപടമായ മഞ്ഞുമ്മൽ ബോയ്സിൽ തന്റെ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്