'ധുരന്ധർ' സിനിമയ്‌ക്കൊപ്പം അതിലെ പാട്ടുകളും നൃത്തരംഗങ്ങളും ഏറെ ഹിറ്റായിരുന്നു. ഷരാരത്, ലുട്ട് ലേ ഗയാ, മൂവ്-യേ ഇഷ്‌ക് ഇഷ്‌ക്, ധുരന്ധർ...തുടങ്ങിയ ഓരോ പാട്ടുകളും സൂപ്പർഹിറ്റായി. 'ഷരാരത്' ആണ് സൂപ്പർ ഹിറ്റായത്. ക്രിസ്‌റ്റൈൽ ഡിസൂസ, അയേഷ ഖാൻ തുടങ്ങിയവരാണ് ആ നൃത്തരംഗത്തിൽ അഭിനയിച്ചത്. എന്നാൽ, തുടക്കത്തിൽ വേറൊരു താരത്തെയായിരുന്നു ഈ നൃത്തരംഗത്തിലേക്ക് ആലോചിച്ചതെന്ന് പറയുകയാണ് കൊറിയോഗ്രാഫർ വിജയ് ഗാംഗുലി.
ഒരു വിവാഹാഘോഷമായിട്ടാണ് പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കറാച്ചിയിലെ ഒരു വിവാഹത്തിൽ അയേഷയും ക്രിസ്റ്റൈലും നൃത്തം ചെയ്യുന്നതാണ് രംഗം. ഫിലിംഗ്യാന് നൽകിയ അഭിമുഖത്തിലാണ് തമന്നയെ 'ഷരാരത്ത്' എന്ന ഗാനത്തിൽ കാസ്റ്റ് ചെയ്തിരുന്നതായി വിജയ് ഗാംഗുലി വെളിപ്പെടുത്തിയത്.
എന്നാൽ, സംവിധായകൻ ആദിത്യ ധർ ഈ ആശയം തള്ളിക്കളയുകയായിരുന്നു. "എന്റെ മനസിൽ അവരായിരുന്നു (തമന്ന). ഞാൻ അവരെ നിർദേശിച്ചു. പക്ഷേ ,ആളുകൾ പറയുന്നതുപോലെ കഥയിൽ നിന്ന് പുറത്തുപോകുന്ന ഒരു ഐറ്റം സോങ്ങ് തനിക്ക് വേണ്ടെന്ന് ആദിത്യ നിലപാടെടുത്തു.
ആ ഗാനം ഒറ്റ ഒരു സ്ത്രീയിലേക്ക് കേന്ദ്രീകരിച്ചായിരുന്നെങ്കിൽ, അത് കഥയിൽ നിന്ന് ശ്രദ്ധ തിരിക്കുമായിരുന്നു. തമന്ന ആയിരുന്നെങ്കിൽ, ഗാനം കഥയെക്കുറിച്ചല്ല, മറിച്ച് അവരെക്കുറിച്ചാകുമായിരുന്നു," വിജയ് ഗാംഗുലി പറഞ്ഞു.
അതേസമയം, രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. ഡിസംബർ 17ന് 550 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ആയി 17 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 555.75 കോടി രൂപയായി ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
