വിരലിലെണ്ണാവുന്ന പാട്ടുകൾ കൊണ്ട് വളരെ ചുരുങ്ങിയ നാളുകളിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഗായികയാണ് ചിത്ര അയ്യർ. സംഗീത ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമാപിന്നണിഗാനരംഗത്തെത്തിയ കലാകാരിയാണ് ചിത്ര അയ്യർ.
1997ൽ 'കുടുംബവാർത്തകൾ' എന്ന ചിത്രത്തിൽ ബിജുനാരായണനോടൊപ്പം 'തങ്കമണി താമരയായ്' എന്ന പാട്ടിലൂടെ വെള്ളിത്തിരയിലെത്തുന്നത്. മലയാളത്തിൽ മോഹൻ സിതാര, എം. ജയചന്ദ്രൻ, രമേഷ് നാരായണൻ, സുരേഷ് പീറ്റേഴ്സ്, ബാലഭാസ്കർ, ജാസി ഗിഫ്റ്റ്, ദീപക് ദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരുടെയെല്ലാം പാട്ടുകൾ പാടിയിട്ടുള്ള ചിത്ര അയ്യരെ തമിഴ് സിനിമാ പിന്നണിഗാനരംഗത്തിനു പരിചയപ്പെടുത്തിയത് എ.ആർ റഹ്മാനാണ്. 2000ൽ 'തെനാലി' എന്ന സിനിമയിലെ ഹരിഹരനോടൊപ്പം പടിയ 'അത്തിനി സിത്തിനി' എന്ന പാട്ടിലൂടെ. തുടർന്ന് തമിഴിലെ യുവൻ ശങ്കർ രാജ,വിദ്യാസാഗർ,ഭരദ്വാജ് തുടങ്ങിയവർക്കു വേണ്ടിയെല്ലാം പിന്നണി പാടിയിട്ടുണ്ട്.
കുറച്ചു നാളുകളായി പിന്നണി ഗാനരംഗത്ത് നിന്ന് ചിത്ര അപ്രത്യക്ഷയായി. ഇപ്പോൾ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ഗായിക. എന്തുകൊണ്ട് താൻ ഗാന രംഗത്ത് നിന്ന് മാറിനിന്നും എന്ന് തുറന്നു പറയുകയാണ് ചിത്ര.
ചിത്രയുടെ വാക്കുകൾ ഇങ്ങനെ ''എങ്ങും പോയിട്ടില്ല, ഇതെൻറെ നാടല്ലേ. സിനിമാ ഗാനങ്ങൾ പാടുന്നില്ലെന്നത് ശരിയാണ്. അവസരങ്ങൾ ലഭിക്കണ്ടേ. അതുകൊണ്ട് അഭിനയത്തിലേക്ക് കടന്നു. ഇപ്പോൾ വീണ്ടും സ്‌റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാൻറുണ്ട്. ആരോടും ചാൻസ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങൾക്ക് കാരണം ഞാൻ തന്നെയാണ്. അല്ലാതെ എന്നെ ഫീൽഡിൽ നിന്നും പുറത്താക്കാൻ ആരും പിന്നിൽ നിന്ന് പ്രവർത്തിച്ചതല്ല. അവസരങ്ങൾ ചോദിക്കണമായിരുന്നു. പക്ഷെ ചെയ്തില്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയിൽ ഞാനും ജയചന്ദ്രൻ സാറും വിധികർത്താക്കളായിരുന്നു. എന്നിട്ടും ഒരിക്കൽ പോലും അദ്ദേഹത്തോട് ഞാൻ ചാൻസ് ചോദിച്ചിട്ടില്ലെന്നും'' താരം പറയുന്നു.
സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളർത്തു മൃഗങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് എന്റെ ലോകം. പാടാനിഷ്ടമാണ്. പാചകം ചെയ്യാനും. ജീവിതത്തിലെ സകല വേഷങ്ങളും ഞാൻ ആസ്വദിക്കുന്നു. കഴിഞ്ഞ വർഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താൽ ഷോകൾ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. കൊവിഡ് രണ്ട് തവണ പിടികൂടി. ശബ്ദത്തെ ബാധിച്ചു. വയ്യാതായി.
സംഗീത ലോകത്തു നിന്ന് വിരമിക്കാം എന്നുവരെ തീരുമാനിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് കടന്നതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ചിത്ര പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്