തിരക്കുള്ള റോഡിലൂടെ മഹീന്ദ്ര ഥാർ ഓടിക്കുന്ന കൊച്ചു കുട്ടി; വീഡിയോ വൈറൽ ആയതിന് പിന്നാലെ വിമർശനം 

JANUARY 10, 2024, 1:09 PM

റോഡ് അപകടങ്ങളെ കുറിച്ച് നാം ദിവസവും കേൾക്കുന്നതാണ്. വളരെ അശ്രദ്ധമായി വണ്ടി കൈകാര്യം ചെയ്യുന്നതാണ് കൂടുതൽ പ്രശ്നങ്ങൾക്കും വഴി വയ്ക്കുന്നത്. ഇത്തരത്തിൽ ഉള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

എക്സിലൂടെ ആണ് വിഡിയോ പ്രചരിക്കുന്നത്. ഒരു കൊച്ചു കുട്ടി വാഹനം ഓടിക്കുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്. വീഡിയോയിൽ ഒരു കടയുടെ മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഥാര്‍ കാണാം. വാഹനത്തില്‍ സ്റ്റിയറിംഗിന് മുന്നിലായി ഒരു കൊച്ചു കുട്ടി ഇരിക്കുന്നതും കാണാം. അല്പ നിമിഷത്തിന് ശേഷം നിര്‍ത്തിയിട്ട കാര്‍ പതുക്കെ നീങ്ങി പ്രധാന റോഡിലേക്ക് കടക്കുന്നതോടെ വേഗം കൂട്ടുകയും ചെയ്യുന്നു. ഇതിനിടെ കുട്ടിയുടെ സമീപത്തായി ഒരാള്‍ ഇരിക്കുന്നതും ഇടയ്ക്ക് വീഡിയോയില്‍ കാണാം. 

ബംഗളൂരുവിൽ ആണ് സംഭവം നടന്നത് എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വീഡിയോ പോസ്റ്റ് ചെയ്തയാൾ ഇതിന് കൃത്യമായ ശിക്ഷ നൽകണമെന്ന് ആവശ്യവുമായി ബംഗളൂരു സിറ്റി പോലീസ്, ട്രാഫിക്ക് പോലീസ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം മഹീന്ദ്ര ഥാറിന്‍റെ നമ്പറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam