ലഖ്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ അയോധ്യയിൽ. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ അയോധ്യയിൽ എത്തിയിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമിതാഭ് ബച്ചൻ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനുമൊപ്പമാണ് പ്രാണപ്രതിഷ്ഠയ്ക്കായി എത്തിയത്. രൺബീറും ആലിയയും രാവിലെ തന്നെ അയോധ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നത്. കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരും അയോധ്യയിൽ എത്തിയിട്ടുണ്ട്. നടി മാധുരി ദീക്ഷിത്, സിനിമാ നിർമ്മാതാവ് രാജ്കുമാർ ഹിരാനി, എന്നിവരും അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്.
അയോദ്ധ്യയിൽ നടാൻ ചെടിയുടെ തൈയുമായിട്ടാണ് ബോളിവുഡ് താരം ജാക്കി ഷ്രോഫ് എത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പൈജാമയും കുർത്തയും ധരിച്ച് കയ്യിൽ ചെടിയുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്