ചെന്നൈ: സംവിധായകനും നടനുമായ ഭാരതിരാജയെ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതിരാജയുടെ നില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തിൽ ഭാരതിരാജ നിരീക്ഷണത്തിലാണെന്ന് എംജിഎം ഹെൽത്ത് കെയർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. മകൾക്കൊപ്പം മലേഷ്യയിൽ കുറച്ച് മാസങ്ങൾ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ഭാരതിരാജ ചെന്നൈയിൽ തിരിച്ചെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
