ഭാര്യ കോകിലയ്ക്കായി ആശുപത്രി പണിയുമെന്ന് നടൻ ബാല. പിറന്നാള്‍ ആഘോഷത്തിനിടെയാണ് നടൻ തന്റെ ഭാര്യയെക്കുറിച്ച് മനസുതുറന്നത്.
'മൂന്നാം വയസില്‍ ഞാൻ കയ്യിലെടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അവളുടെ മനസില്‍ അവളെന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് സ്‌നേഹം ചിത്രശലഭത്തെപ്പോലെ തനിയെ പറന്നുവരുമെന്നാണ്.
ഞാൻ ആശുപത്രിയിലായിരുന്നപ്പോള്‍ മൂന്ന് മാസം അവളെന്നെ പൊന്നുപോലെ നോക്കി. ഇവള്‍ ഒരു സാധാരണ സ്‌ത്രീയാണ്, ഡോക്‌ടർ ഒന്നുമല്ല. എനിക്ക് മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി.
യുട്യൂബില്‍ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തുതന്നു. അവള്‍ക്ക് വലിയ ഒരു കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ് ഈ തലമുറയില്‍ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാനാണ്.
ഞാൻ ഇപ്പോള്‍ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സർക്കാരാണ് ചെയ്യേണ്ടത്. പക്ഷേ ഞങ്ങള്‍ സന്തോഷമായിട്ടാണ് ചെയ്തുകൊടുത്തത്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരു ആശുപത്രി നിർമിക്കണം എന്ന്. ഇനി അത് ചെയ്യണം- ബാല കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്