സാമ്പത്തിക തട്ടിപ്പ്'; 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് 

DECEMBER 9, 2024, 10:10 PM

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് ചിത്രം 'ബഡേ മിയാൻ ഛോട്ടെ മിയാൻ'  സംവിധായകൻ അലി അബ്ബാസ് സഫർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തു. 

ക്രിമിനൽ ഗൂഢാലോചന, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയത്. 

നിർമാതാവും പൂജ എന്റർടെയിൻമെന്റ്‌സ് തലവനുമായ വഷു ഭഗ്നാനിയുടെ പരാതിയിലാണ് കേസ്. സിനിമയ്ക്കായി അമിതമായി കണക്കുണ്ടാക്കിയെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണു നിർമാതാവ് ഉയർത്തിയത്. 

vachakam
vachakam
vachakam

വ്യാജ ഇൻവോയ്‌സുകൾ നിർമിച്ച് നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നും വ്യാജരേഖ ചമച്ചെന്നും പരാതിയിൽ പറയുന്നു. പണം വകമാറ്റി ചെലവഴിച്ചെന്നും കരാർ ലംഘനം നടത്തിയെന്നും പരാതിയുണ്ട്. 

 ഡിസംബർ എട്ടിനാണ് ഭഗ്നാനി 'ബഡേ മിയാൻ ഛോട്ടെ മിയാൻ' അണിയറ പ്രവർത്തകർക്കെതിരെ ബാന്ദ്ര പൊലീസിൽ പരാതി നൽകിയത്. അബ്ബാസിനു പുറമെ സഹനിർമാതാവ് ഹിമാൻഷു മെഹ്‌റ, സാമ്പത്തിക വിഭാഗം തലവൻ എകേഷ് രൺദിവെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. 

നടന്മാരുടെ പ്രതിഫലത്തിനു പുറമെ 125 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 154 കോടിയായി ഉയർന്നെന്ന് പരാതിയിൽ പറയുന്നു.  സംവിധായകൻ ഉൾപ്പെടെയുള്ള സംഘം ധൂർത്തടിച്ചും വകമാറ്റി ചെലവഴിച്ചുമാണ് തുക ഇത്രയും വർധിക്കാൻ കാരണമെന്ന് വഷു ഭഗ്നാനി ആരോപിക്കുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam