മാധ്യമ രംഗത്തെ അതികായനായ റൂപർട്ട് മർഡോക്ക് 92-ാം വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. റൂപർട്ടിൻ്റെ ആറാമത്തെ വിവാഹ മാണിത്. എലീന ഒരു മോളിക്യുലാർ ബയോളജിസ്റ്റാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ മർഡോക്ക് തൻ്റെ കാമുകി 66 കാരിയായ ആൻ ഡെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം നടത്തി. എന്നാൽ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു.
കാമുകിയുടെ തീവ്ര മതപരമായ നിലപാടുകളാണ് റൂപർട്ട് വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് വഴിയാണ് റുപെർട്ടും എലീനയും പരിചയപ്പെട്ടുന്നത്.
14 വർഷത്തെ വിവാഹ ബന്ധത്തിനുശേഷം 2013ലാണ് മർഡോക്കും വെന്‍ഡി ഡെങ്ങും വേർപിരിയുന്നത്. ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്, ഡാഷ സുക്കോവ. റഷ്യൻ - അമേരിക്കൻ വംശജയായ ഡാഷ ആര്‍ട്ട് കളക്ടറാണ്.
എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ലാണ് ഇരുവരും വേർപിരിയുന്നത്. ഈ ബന്ധത്തിൽ മർഡോക്കിന് ഒരു മകളുണ്ട്. ശേഷം സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്യുകയായിരുന്നു.
1999ൽ തന്നെ ഇരുവരും വിവാഹമോചനം നേടി പിരിഞ്ഞു. ഇതിൽ മൂന്ന് മക്കളാണ് മർഡോക്കിനുള്ളത്. മൂന്നാം ഭാര്യ വെൻഡി ഡാങ്ങുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2022 ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക്ക് വേർപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്