ബോളിവുഡ് താരദമ്പതികളായ അർഷാദ് വാർസിയും മരിയ ഗൊരേത്തിയും വാലൻ്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് ഇരുപത്തി അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ജനുവരി 23നാണ് തങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്.
"ഇത് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അത് അത്ര പ്രധാനമാണെന്ന് ഞങ്ങൾ കരുതിയില്ല. എന്നാൽ സ്വത്ത് ഇടപാടിൻ്റെ കാര്യം വരുമ്പോൾ ഇത് ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അത് നിയമപ്രകാരം ചെയ്തു. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ പരസ്പരം പ്രതിജ്ഞാബദ്ധരാണ് എന്നതാണ് പ്രധാനം,'' വാർസി പറഞ്ഞു.
"എൻ്റെ വിവാഹ തീയതി മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്കും മരിയയ്ക്കും അതില്‍ ചമ്മല്‍ തോന്നിയിരുന്നു. അത് ഒരിക്കലും മനപ്പൂര്‍വം ആയിരുന്നില്ല. മരിയയുടെ മാതാപിതാക്കള്‍ ഞങ്ങള്‍ വേഗത്തില്‍ വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. നോമ്പുകാലത്ത് ഞങ്ങള്‍ക്ക് വിവാഹിതരാകാന്‍ കഴിയുമായിരുന്നില്ല’’
1991-ൽ ഒരു കോളേജ് പരിപാടിക്കിടെയാണ് വാർസിയും മരിയ ഗൊരേറ്റിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പരിപാടിയുടെ വിധികർത്താവായി കോളേജിൽ എത്തിയതായിരുന്നു വാർസി. ഗൊരേത്തി ആകട്ടെ പരിപാടി അവതരിപ്പിക്കാൻ വന്നിരുന്നു. പിന്നീട് ഗൊരേത്തിയും വാർസിയും നല്ല സുഹൃത്തുക്കളായി മാറുകയും ഗോരേതി വാർസിയുടെ നൃത്തസംഘത്തിൻ്റെ ഭാഗമാവുകയും ചെയ്തു.
വിവാഹത്തിന് മുമ്പ് എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചിരുന്നു. തുടര്‍ന്ന് 1999 ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്, സെക്കയും സെനയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്