സംവിധായകന്‍ കസ്തൂരി രാജയുടെ മകനും നടനുമായ ധനുഷും, തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും വിവാഹമോചിതരാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 8 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്.
പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരായിട്ടില്ല. ഇരുവരും ഇപ്പോള്‍ വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണെന്നാണ് വിവരം.
ഇവരുടെ കേസിന്റെ അടുത്ത വാദം ഒക്ടോബര്‍ 19 ന് ചെന്നൈ കുടുംബ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാനായി ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.
എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്.
വിവാഹമോചനക്കേസില്‍ ധനുഷും ഐശ്വര്യയും മൊഴി നല്‍കാത്തതും ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോടുള്ള ധനുഷിന്റെ പ്രതികരണവും ഇവരുടെ പുനഃസമാഗമത്തെക്കുറിച്ച് ശക്തമായ ഊഹാപോഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്