തമന്ന ഭാട്ടിയ, റാഷി ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഹിറ്റ് ചിത്രം അരന്മനൈ 4 ഒടിടി പ്രീമിയറിനായി ഒരുങ്ങുകയാണ്. മെയ് 3 ന് തിയേറ്ററുകളിലെത്തിയ അരന്മനൈ 4 ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.
സുന്ദർ സി സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ ഉടൻ സ്ട്രീം ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്ട്രീമർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റാഷി ഖന്ന, തമന്ന ഭാട്ടിയ എന്നിവരെ കൂടാതെ സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, യോഗി ബാബു, കോവൈ സരള, വിടിവി ഗണേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്ട്രീമിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ പകുതിയോടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്