നമ്മുക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികളാണ് അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും. താരങ്ങൾ തങ്ങളുടെ സ്വകാര്യ ജീവിതം ഒരിക്കലും പരസ്യമാക്കാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ വളരെ അപൂർവമായേ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളൂ. ഇരുവർക്കും രണ്ട് കുട്ടികളാണ് ഇപ്പോഴുള്ളത്.
അടുത്തിടെ അനുഷ്‌ക സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഹൃദയസ്പർശിയായ ഒരു ചിത്രം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ദമ്പതികളുടെ മക്കളായ അകായും വാമികയും അവരുടെ ആദ്യ രക്ഷാബന്ധൻ ഒരുമിച്ച് ആഘോഷിക്കുന്നത്തിന്റെ ചിത്രങ്ങൾ ആണ് അനുഷ്ക പങ്കുവച്ചത്. എന്നാൽ ചിത്രത്തിൽ രണ്ടു രാഖി മാത്രമാണ് കാണാനാവുന്നത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടില്ല.
ബട്ടണുകളും മുകളിൽ ഗൂഗ്ലി കണ്ണുകളുമുള്ള ഒരു കാറിൻ്റെ ആകൃതിയിലുള്ള രാഖികൾ ആണ് ചിത്രത്തിൽ ഉള്ളത്. ണ്ട് പിങ്ക് ഹാർട്ട് ഇമോജികൾക്കൊപ്പം ലളിതവും എന്നാൽ ഹൃദ്യവുമായ "ഹാപ്പി രക്ഷാ ബന്ധൻ" എന്നാണ് അനുഷ്ക പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.
2024 ഫെബ്രുവരിയിൽ ജനിച്ച അക്കായും മൂത്ത സഹോദരി വാമികയും ലണ്ടനിൽ ആണ് തങ്ങളുടെ ആദ്യ രക്ഷാബന്ധൻ ആഘോഷിച്ചത്. അനുഷ്കയും വിരാട് കോഹ്‌ലിയും ഇപ്പോൾ കുട്ടികൾക്കുമൊപ്പം ലണ്ടനിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്