ബോളിവുഡിനോട് നിരാശയും വെറുപ്പും; മുംബൈയില്‍ നിന്ന് മാറുന്നതായി അനുരാഗ് കശ്യപ്

DECEMBER 31, 2024, 11:57 PM

സംവിധായകനായും നടനായും പ്രേക്ഷകർക്കേറെ സുപരിചിതനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മുംബൈയില്‍ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ്.

ഇപ്പോള്‍ ഇവിടെയെനിക്ക് പരീക്ഷണം നടത്താൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ഒന്ന് ചെലവാണ്, നിർമാതാക്കള്‍ക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരും. തുടക്കം മുതല്‍ തന്നെ, അതായത് സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വില്‍ക്കാം എന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടി വരുന്നു.

അങ്ങനെ വരുമ്ബോള്‍ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ ഇല്ലാതാകുന്നു. അതുകൊണ്ടാണ് ഈ വർഷം മുംബൈ വിട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. അല്ലെങ്കില്‍ ഒരു വൃദ്ധനായി ഞാൻ മരിക്കും. എന്റെ സ്വന്തം ഇൻഡസ്ട്രിയോട് എനിക്കിപ്പോള്‍ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും എനിക്കിപ്പോള്‍ വെറുപ്പാണ്.

vachakam
vachakam
vachakam

ആക്ടിങ് വർക്‌ഷോപ്പുകള്‍ നടത്താനല്ല നടന്മാർക്ക് താല്പര്യം, മറിച്ച്‌ ജിമ്മില്‍ പോയി ബോഡി ബില്‍ഡ് ചെയ്യാനാണ്. അഭിനേതാവായ ഒരാള്‍, ഞാൻ സുഹൃത്തായി കരുതിയിരുന്ന ഒരാള്‍, ഇപ്പോള്‍ എന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല എന്നും അനുരാഗ് കശ്യപ് പറഞ്ഞു.

നേരത്തെ ചെയ്ത കാര്യങ്ങള്‍ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത. പുതിയത് എന്തെങ്കിലും ചെയ്യാനോ പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മല്‍ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച്‌ ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാല്‍ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച്‌ അവർ ചിന്തിക്കും.

ആദ്യത്തെ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ വരെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കാണുമ്ബോള്‍ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നു. ബോളിവുഡ് എന്നെപ്പോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകള്‍ക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam