ഹോളിവുഡിലെ പവർ കപ്പിളായ ടോം ക്രൂസും അനാ ഡി അർമാസും ഒമ്പതുമാസത്തെ പ്രണയം അവസാനിപ്പിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. 'പരസ്പരമുള്ള സ്പാർക്ക് നഷ്ടപ്പെട്ടു' എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
"അവർ നല്ല സുഹൃത്തുക്കളായി തുടരും, പക്ഷേ അവർ ഇനി ഡേറ്റിംഗിലല്ല. ബന്ധം പിരിഞ്ഞാലും ഒരുമിച്ച് അഭിനയിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. അനാ ക്രൂസിനെ "പ്രിയ സുഹൃത്തും ഉപദേഷ്ടാവും" എന്ന് വിളിച്ചു. ടോം ക്രൂസിനൊപ്പം സമയം ചെലവഴിക്കുന്നത് അനയ്ക്ക് വളരെ ഇഷ്ടമാണ് എന്നും സ്രോതസ്സ് കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരും പ്രണയത്തിലാണെന്ന് ലോകമറിഞ്ഞത്. ടോം ക്രൂസും അനയും ലണ്ടനിൽ ഡിന്നർ കഴിക്കാനെത്തിയതായിരുന്നു. ഇരുവരും കൈകോർത്തു പിടിച്ച് പുറത്തേക്ക് വരുന്ന ചിത്രങ്ങൾ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. തൊട്ടടുത്ത മാസം ലണ്ടനിലെ ഹെലിപ്പാഡിൽ ഇരുവരെയും ഒരുമിച്ചുകണ്ടു.
അനയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ച് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന ചിത്രവും വൈറലായി. പിന്നീട് പാർക്കിലും ഡിന്നറിലുമെല്ലാം ഇരുവരെയും ഒരുമിച്ചുകണ്ടു. ഡേവിഡ് ബെക്കാമിന്റെ 50-ാം പിറന്നാളിന്റെ പാർട്ടിയിലും താരങ്ങൾ ഒരുമിച്ചെത്തി.
ഇരുവരും പ്രണയത്തിലാണെന്ന് പിന്നീട് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞു. ഒടുവിൽ മാസങ്ങൾ നീണ്ട ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും പിരിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്