ബാല കോമ്പ്രമൈസ് പെറ്റീഷൻ ലംഘിച്ചു, പോക്‌സോ കേസ് നൽകിയിട്ടില്ല; അമൃത സുരേഷ്

DECEMBER 31, 2023, 10:48 AM

തനിക്കെതിരായ മുൻ ഭർത്താവ് ബാലയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. തന്റെ അഭിഭാഷകർക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലാണ് അമൃത ബാലയുടെ സമീപകാല ആരോപണങ്ങൾക്ക് മറുപടി നൽകിയത്. മകൾ അവന്തികയെ കാണിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അമൃത പറഞ്ഞു.

തനിക്കെതിരെ പോക്‌സോ കേസെടുത്തതായും ബാല ആരോപിച്ചിരുന്നു. ഇതും അമൃത സുരേഷ് നിഷേധിച്ചു. അവന്തികയുടെ സോൾ കസ്റ്റഡി തനിക്കാണ്. മകളുടെ ജീവിത ചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും അമൃത സുരേഷ് വ്യക്തമാക്കി.

അഭിഭാഷകരും കൺസൾട്ടന്റുമായ സുധീറും ആചാര്യ ചണക്യയുമാണ് നിയമവശങ്ങൾ വിശദീകരിച്ച് എത്തിയത്. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മിൽ തുടർന്നുള്ള ജീവിതങ്ങളിൽ ഇടപെടില്ല എന്നും മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യില്ല എന്നും കരാറിൽ ഏർപ്പെട്ടിരുന്നു എന്നും കോടതിയുടെ തീർപ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകർ പറയുന്നു.

vachakam
vachakam
vachakam

പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയ ശേഷം, അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതോ വ്യക്തിഹത്യ ചെയ്യുന്നതോ ആ യാതൊന്നും പബ്ലിഷ് ചെയ്യില്ല എന്നും ഒക്കെ എഗ്രീ ചെയ്തിട്ടുണ്ടായിരുന്നു. ഈ കരാർ ലംഘിച്ച് ബാല അമൃതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.' അഭിഭാഷകർ പറഞ്ഞു.

കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam