പ്രാണപ്രതിഷ്ഠ ചടങ്ങിന് ബോളിവുഡിലെ പ്രധാന താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ചടങ്ങിന് എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. താരങ്ങള്‍ ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ട്.
ചടങ്ങിലെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സാരിയാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. താരത്തിന്റെ സാരിയുടെ പ്രത്യേകതകളും വിലയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആകാശനീല നിറത്തിലെ മൈസൂർ സില്‍ക്ക് സാരിയാണ് ആലിയ ധരിച്ചിരുന്നത്. പ്രശസ്ത ഡിസൈനർ മാധുര്യയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.
സാരിയെ ഏറ്റവും ആകർഷകമാകുന്നത് രാമായണത്തിലെ ഓരോ സംഭവങ്ങളും വിശദീകരിച്ചിരിക്കുന്നതാണ്. ത്രയമ്ബകം എന്ന ശൈവചാപം ഒടിക്കുന്നത്, രാമനെ വനവാസത്തിനയക്കുന്നത്, സ്വർണമാനുകള്‍, സീതയെ തട്ടികൊണ്ട് പോകുന്നത്, ഗംഗയുടെ പാലം തുടങ്ങിയ രാമായണ കഥയാണ് സാരിയില്‍ തുന്നി ചേർത്തിരിക്കുന്നത്.
10 ദിവസം കൊണ്ടാണ് ഈ സാരിയിലെ ചിത്രപ്പണികള്‍ കലാകാരന്മാർ തുന്നിയെടുത്തതെന്നാണ് ഡിസൈനർ പറയുന്നത്. രണ്ട് പേർ ചേർന്നാണ് ആലിയയുടെ ഇഷ്ടാനുസരണം സാരിയില്‍ ഹാൻഡ് വർക് ചെയ്തത്. ഏകദേശം 45,000 രൂപയാണ് സാരിയുടെ വില എന്നാണ് പുറത്തു വരുന്ന വിവരം. ഭർത്താവ് രണ്‍ബീർ കപൂറിനൊപ്പമാണ് ആലിയ അയോദ്ധ്യയിലെത്തിയത്. വെളുത്ത കുർത്തയും ധോത്തിയും ബീജ് ഷോളുമായിരുന്നു രൺബീർ ധരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്